15 July Wednesday

വിരമിക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കണ്ണൂർ
ജില്ലാ പൊലീസിൽനിന്ന്‌  വിരമിക്കുന്ന സേനാംഗങ്ങൾക്ക് പൊലീസ്‌ ഓഫീസേഴ്‌സ്‌  അസോസിയേഷൻ, പൊലീസ് അസോസിയേഷൻ യാത്രയപ്പ്‌ നൽകി. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചടങ്ങ് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര വീഡിയോ കോൺഫറൻസ് വഴി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദൻ ഉപഹാരം നൽകി. 
കെപിഎ  ജില്ലാ പ്രസിഡന്റ്‌ ടി ഷംസുദ്ദീൻ അധ്യക്ഷനായി.  കെപിഒഎ ജില്ലാ സെക്രട്ടറി രമേശൻ വെള്ളോറ, പ്രസിഡന്റ്‌ ഇ പി സുരേശൻ, കെപിഎ ജില്ലാ സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു. 34 പേരാണ് ഈ മാസം 31 നു ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്ന്‌ വിരമിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top