25 May Wednesday

ടി പി പത്മനാഭൻ നായർക്ക് 
ജന്മനാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

ധ്യാൻചന്ദ് അവാർഡ് ജേതാവ് ടി പി പത്മനാഭൻ നായർക്ക്‌ മുൻമന്ത്രി ഇ പി ജയരാജൻ ഉപഹാരം സമ്മാനിക്കുന്നു

കണ്ണപുരം 
ഇന്ത്യൻ വോളിബോൾ ഇതിഹാസം  ടി പി പത്മനാഭൻ നായർക്ക് ജന്മനാടിന്റെ ആദരം. 1958,1962 ഏഷ്യൻ ഗെയിംസ്‌ വോളിബോൾ മെഡൽ നേടിയ മുൻ ഇന്ത്യൻ നായകനെ കണ്ണപുരം പഞ്ചായത്താണ് ആദരിച്ചത്.  വോളി പരിശീലകനും 2015ലെ ധ്യാൻചന്ദ് അവാർഡ് ജേതാവുമാണ്‌. ചെറുകുന്ന് സൗത്ത് എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ കായികമന്ത്രി ഇ പി ജയരാജൻ ഉപഹാരം നൽകി. എം വിജിൻ എംഎൽഎ അധ്യക്ഷനായി.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ,  ടി വി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌ പി പി ഷാജിർ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ്‌ കെ രതി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ടി നിഷ, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി പി പി കൃഷ്ണൻ, ടി ചന്ദ്രൻ, എ വി പ്രഭാകരൻ, രാജേഷ് പാലങ്ങാട്ട്, പി കെ ഹസൻകുഞ്ഞി, സി ബി കെ സന്തോഷ്, പി വി ബാലകൃഷ്ണൻ മാരാർ, ടി സി ഗംഗാധരൻ, ഇന്ത്യൻ വോളിബോൾ കോച്ച് ടി ബാലചന്ദ്രൻ, എം കെ നാരായണൻകുട്ടി എന്നവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എൻ ശ്രീധരൻ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ഗണേശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top