19 September Sunday

ഇന്ന് 
വാക്‌സിനേഷനില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
കണ്ണൂർ
ജില്ലയിൽ  സ്റ്റോക്ക് ഇല്ലാത്തതിനാൽ സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിൽ ബുധനാഴ്‌ച കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്‌സിൻ സ്റ്റോക്ക് വരുന്ന മുറക്ക് പ്രവാസികൾ സെക്കൻഡ് ഡോസ് വാക്‌സിനേഷൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് മാത്രം എടുക്കുക. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് 84 ദിവസത്തിന് മുമ്പ്‌ വാക്‌സിനെടുക്കാൻ അനുവദിക്കുന്നതല്ല. കേരള സർക്കാരിന്റെ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഇ ഹെൽത്ത് ( covid19.kerala.gov.in ) വഴി രജിസ്റ്റർ ചെയ്ത്  വാക്‌സിൻ എടുക്കണം.   വാക്‌സിൻ എടുത്ത ശേഷം ഓരോ പ്രാവശ്യവും സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ അന്ന് തന്നെ അതത് വാക്‌സിനേഷൻ കേന്ദ്രത്തെ സമീപിക്കണം.
ആർടിപിസിആർ 
പരിശോധന
ബുധനാഴ്‌ച ജില്ലയിൽ മൊബൈൽ ലാബ്   സൗജന്യ കോവിഡ്  ആർടിപിസിആർ പരിശോധന നടത്തും. കൊളവല്ലൂർ എൽ പി സ്‌കൂൾ കുന്നോത്തുപറമ്പ്, സോണൽ ഓഫീസ് ചേലോറ, കാങ്കോൽ–- ആലപ്പടമ്പ പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. യു പി സ്‌കൂൾ പൂപ്പറമ്പ, ഗവ. എൽ പി സ്‌കൂൾ കുതിരുമ്മൽ, താവം ചർച്ച് ഹാൾ പുന്നച്ചേരി, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ, മടപ്പുരച്ചാൽ അങ്കണവാടി കണിച്ചാർ രാവിലെ 10  മുതൽ ഉച്ചക്ക് 12.30, എൻഎസ്എസ് കെ യു പി സ്‌കൂൾ കൊട്ടിയൂർ ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് നാലു വരെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top