19 February Tuesday

കരിവെള്ളൂര്‍ സമരം 70-ാം വാര്‍ഷികം: കോടിയേരി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2016
കരിവെള്ളൂര്‍ >  കരിവെള്ളൂര്‍ സമരത്തിന്റെ  70-ാം വാര്‍ഷികാചരണം ഡിസംബര്‍ ഒന്നിന് തുടങ്ങും. ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പൊരുതിമരിച്ച അനശ്വരരായ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും വെടിയേറ്റ് വീണ കുണിയന്‍ സമരഭൂമിയില്‍ വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കും. തുടര്‍ ദിവസങ്ങളില്‍ ട്രേഡ് യൂണിയന്‍ സമ്മേളനം, വിദ്യാര്‍ഥി-യുവജന സമ്മേളനം, ബാലസംഘം സമ്മേളനം, മഹിളാസമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ഡിസംബര്‍ 20ന് രക്തസാക്ഷി നഗറില്‍ സമാപന സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top