21 October Wednesday

കൂത്തുപറമ്പിൽ ഇന്ന്‌ സമ്പൂർണ ലോക്ക്‌ഡൗൺ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
കൂത്തുപറമ്പ് 
കോവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂത്തുപറമ്പ് നഗരസഭ, ചിറ്റാരിപ്പറമ്പ്, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം പഞ്ചായത്തുകൾ ഞായറാഴ്ച പൂർണമായി അടച്ചിടും. പൂക്കോട് പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പൂക്കോട് ടൗൺ അടച്ചിട്ടു. കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ വരുന്ന ഭാഗം നേരത്തെതന്നെ അടച്ചിട്ടിരുന്നു. പാട്യം പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗംകൂടി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ ശനിയാഴ്ച ചേർന്ന പഞ്ചായത്തുതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top