23 February Saturday

കാട്ടുപന്നിയുടെ കുത്തേറ്റ് ആദിവാസിക്ക് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
ഇരിട്ടി
പട്ടാപ്പകൽ കാട്ടുപന്നിയുടെ കുത്തേറ്റ് കാൽ തകർന്ന ആദിവാസിയെ പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറളംഫാം ഒമ്പതാം ബ്ലോക്കിലെ പി ആർ ബാലനെ (48)യാണ് തിരുവോണ ദിവസം പകൽ രണ്ടരയോടെ വീടിനടുത്ത് കാട്ടുപന്നി ആക്രമിച്ചത്. 
തേറ്റ കൊണ്ടുള്ള കുത്തേറ്റ് കാലിന്റെ എല്ലുപൊട്ടി.  കാലിൽ കുടുങ്ങിയ തേറ്റയുടെ അംശം ശസ്ത്രക്രിയയിൽ പുറത്തെടുത്തു.
പ്രധാന വാർത്തകൾ
 Top