07 August Friday

13 പേര്‍ക്കുകൂടി കോവിഡ്, 6 സിഐഎസ്എഫുകാർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കണ്ണൂർ
ജില്ലയിൽ 13 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും 10 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നും  കലക്ടർ അറിയിച്ചു. 
കരിപ്പൂർ വിമാനത്താവളം വഴി 13ന് സൗദി അറേബ്യയിൽനിന്ന് എഐ 1946 വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി 32കാരൻ, 18ന് ഒമാനിൽനിന്ന് ഒവി 1412 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 40കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരിൽ അഞ്ചുപേർ സിഐഎസ്എഫുകാരും മൂന്നുപേർ കണ്ണൂർ ഡിഎസ്‌സി സെന്ററിലുള്ളവരുമാണ്.
കണ്ണൂർ വിമാനത്താവളം വഴി മൂന്നിന് ഡൽഹിയിൽനിന്ന് എഐ 1946 വിമാനത്തിലെത്തിയ ഡൽഹി സ്വദേശി 30കാരൻ, നാലിന് തമിഴ്നാട്ടിൽനിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശികളായ 28കാരൻ, 26കാരൻ, ഹരിയാന സ്വദേശി 27കാരൻ, ഏഴിന് ഡൽഹിയിൽനിന്ന് ബംഗളൂരു വഴി 6ഇ 7974 വിമാനത്തിൽ കണ്ണൂരിലെത്തിയ ഹരിയാന സ്വദേശി 26കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥർ. കണ്ണൂർ ഡിഎസ്‌സിയിലെ മീററ്റ് സ്വദേശി 53കാരൻ, ഡൽഹി സ്വദേശികളായ 55കാരൻ, 51കാരൻ എന്നിവർ 10ന് നിസാമുദ്ദീൻ–- മംഗള എക്സ്പ്രസിലാണ് കണ്ണൂരിലെത്തിയത്. ഒന്നിന് മുംബൈയിൽനിന്നെത്തിയ മാട്ടൂൽ സ്വദേശി 64കാരൻ, ജൂൺ 22ന് ബംഗളൂരുവിൽനിന്നെത്തിയ ചെമ്പിലോട് സ്വദേശി 33കാരൻ എന്നിവരാണ് രോഗബാധയുണ്ടായ മറ്റു രണ്ടു പേർ. വലിയവെളിച്ചത്ത് താമസിക്കുന്ന സിഐഎസ്എഫ്  ഉദ്യോഗസ്ഥനായ 32കാരനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 394 ആയി.  251 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  19,035 പേരാണ് നിരീക്ഷണത്തിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 83 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 28 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 150 പേരും തലശേരി ജനറൽ ആശുപത്രിയിൽ 21 പേരുമുണ്ട്‌. വീടുകളിൽ 18,753 പേർ.
ജില്ലയിൽനിന്ന് ഇതുവരെ 13,382 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 12,434 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 11,694 എണ്ണം നെഗറ്റീവാണ്. 948 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top