കണ്ണൂർ
സംസ്കൃത സർവകലാശാല പയ്യന്നൂർ സബ് സെന്ററിലെ യുജി, പിജി കോഴ്സുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. എം എ ഫിലോസഫി, എം എ ഹിസ്റ്ററി, എം എ മലയാളം, എം എ സംസ്കൃതം വേദാന്തം, എം എ സംസ്കൃതം വ്യാകരണം, ഉൾപ്പെടെ എട്ടോളം കോഴ്സുകളാണ് നിർത്തലാക്കാനാണ് സർവകലാശാല അധികൃതർ ആലോചിക്കുന്നത്.
ധർണ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം അരുൺ, ക്യാമ്പസ് യൂണിയൻ ചെയർമാൻ വരുൺ എന്നിവർ സംസാരിച്ചു. തുടർന്ന് ക്യാമ്പസ് ഡയറക്ടറുമായി ചർച്ച നടത്തി. സർവകലാശാലാ അധികാരികൾ കോഴ്സുകൾ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുംവരെ സമരം തുടരുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..