30 November Monday

തെരുവിൽ കഴിയുന്നവരെ ഐആർപിസി സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കണ്ണൂർ

കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി തെരുവിൽ കഴിയുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. ഐആർപിസി നേതൃത്വത്തിലാണ്‌ കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡ്‌, റെയിൽവേ സ്‌റ്റേഷൻ, പ്ലാസ, സ്‌റ്റേഡിയം എന്നിവിടങ്ങളിൽ അന്തിയുറങ്ങുന്നവരെ ടൗൺ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, സ്‌റ്റേഡിയം പവലിയൻ എന്നിവിടങ്ങളിലേക്ക്‌ മാറ്റിയത്‌. പൊലീസ്‌ സഹായത്തോടെയുള്ള പ്രവർത്തനത്തിൽ ബ്ലഡ്‌ ഡൊണേഴ്‌സ്‌ കേരളയും സഹകരിച്ചു. 115 പേരെയാണ്‌ മാറ്റിയത്‌. ഇവർക്ക്‌ ഭക്ഷണമടക്കമുള്ളവ വളണ്ടിയർമാർ എത്തിക്കും. ഐആർപിസി നേതൃത്വത്തിൽ വെള്ളിയാഴ്‌ച ടൗൺ ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹ്യ അടുക്കള ആരംഭിക്കും. 
സ്‌കൂളിലേക്ക്‌ മാറ്റിയവരെ  പി ജയരാജൻ, എൻ വി പുരുഷോത്തമൻ, കെ കെ ഋജു, കെ ജലീൽ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top