11 April Sunday

ടാക‌്സി പ്രവേശനഫീസ‌് മോട്ടോർ തൊഴിലാളി യൂണിയൻ വിമാനത്താവളത്തിലേക്ക‌് മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കണ്ണൂർ വിമാനത്താവളത്തിലേക്ക‌് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) നടത്തിയ മാർച്ച‌് കെ മനോഹരൻ ഉദ‌്ഘാടനം ചെയ്യുന്നു

മട്ടന്നൂർ 
കണ്ണൂർ വിമാനത്താവളത്തിൽ ടാക‌്സി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് - പിൻവലിക്കണമെന്നാവശ്യപ്പെട്ട‌്  ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു)  വിമാനത്താവളത്തിലേക്ക‌് മാർച്ചും വാഹനച്ചങ്ങലയും സംഘടിപ്പിച്ചു.   ഇരുന്നൂറിൽപ്പരം വാഹനങ്ങൾ വാഹനച്ചങ്ങലയ‌്ക്കെത്തി.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി  കെ മനോഹരൻ ഉദ്ഘാടനംചെയ്തു. സി സജീവൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമാരായ  എൻ  വി ചന്ദ്രബാബു, കെ ജയരാജൻ,  ഏരിയാ സെക്രട്ടറി കെ കെ കുഞ്ഞിക്കണ്ണൻ, കെ ബഷീർ, എ ചന്ദ്രൻ, കോയ്യോടൻ സുജിത്ത് എന്നിവർ സംസാരിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി വി കെ ബാബുരാജ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top