28 November Sunday

ഹോമിയോ മരുന്ന്‌ 
വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

കുട്ടികൾക്ക് നൽകുന്ന ഹോമിയോ പ്രതിരോധ മരുന്ന് വിതരണം കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ജില്ലാതല 
ഉദ്ഘാടനം ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കുന്നു

കണ്ണൂർ

കുട്ടികളുടെ കോവിഡ് പ്രതിരോധശക്തി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന്‌ വിതരണം ‘കരുതലോടെ മുന്നോട്ട്'  ജില്ലയിൽ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ്  പ്രതിരോധ മരുന്ന് നൽകുന്നത്. ഓൺലൈൻവഴി രജിസ്റ്റർ ചെയ്താണ്‌ മരുന്നുവിതരണം. https//ahims.kerala.gov.in  ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം.  സംശയ നിവാരണത്തിന്‌ 1800-599-2011  ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ലഭ്യമാക്കിയിട്ടുണ്ട്. ബുധനാഴ്ചവരെയാണ് മരുന്നുവിതരണം. മരുന്ന് ഒന്നുവീതം തുടർച്ചയായ മൂന്നുദിവസം വെറും വയറ്റിൽ കഴിക്കണം.  
  ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി അധ്യക്ഷയായി.  കൗൺസിലർ അഡ്വ. പി കെ അൻവർ, ഡിഎംഒ  അബ്ദുൾ സലാം, നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. കെ സി അജിത് കുമാർ,  സൂപ്രണ്ട് ഡോ. കെ ജ്യോതി,  ഡോ. കെ സി വത്സല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top