31 October Saturday
മുഴപ്പിലങ്ങാട്ട്‌ രക്തസാക്ഷി സ്‌തൂപം

തകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

രക്തസാക്ഷി കാര്യത്ത് രമേശൻ, പടന്നക്കണ്ടി ചന്ദ്രൻ എന്നിവരുടെ സ്മാരക സ്തൂപങ്ങൾ തകർത്ത നിലയിൽ.

മുഴപ്പിലങ്ങാട്

മുഴപ്പിലങ്ങാട്ട്‌ രക്തസാക്ഷി സ്‌തൂപം തകർത്തു. രക്തസാക്ഷി കാര്യത്ത് രമേശന്റെയും പടന്നക്കണ്ടി ചന്ദ്രന്റെയും സ്‌മൃതി മണ്ഡപങ്ങളാണ്‌ തകർത്തത്‌.  വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. കമ്പിപ്പാര ഉപയോഗിച്ചാണ്‌  തകർത്തത്‌. സ്‌തൂപത്തിന്റെ പ്ലാസ്‌റ്ററിങ്ങും  ടൈൽസും കുത്തിയിളക്കിയിട്ടുണ്ട്‌. തോട്ടട വെസ്റ്റിലെ കോൺക്രീറ്റ്‌ അരിവാൾ ചുറ്റികയും തകർത്തിട്ടുണ്ട്‌. ചാല പന്ത്രണ്ട് കണ്ടിയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ കൊടിമരങ്ങളും നശിപ്പിച്ചു. കോൺഗ്രസ്‌, ആർഎസ്‌എസ്‌, എസ്‌ഡിപിഐ ക്രിമിനലുകളാണ്‌ വിവിധയിടങ്ങളിൽ അക്രമം നടത്തിയത്‌. 
രണ്ടാഴ്ചമുമ്പ്‌ എടക്കാട്‌ പുതിയ തെരുവിലെയും ഒന്നരമാസംമുമ്പ്‌ മുഴപ്പിലങ്ങാട്ടെ അഞ്ചിടങ്ങളിലെയും സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരവും കൊടിയും നശിപ്പിച്ചിരുന്നു. പൊലിസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന്‌ ആക്ഷേപമുണ്ട്.
സംഭവസ്ഥലം എ എൻ ഷംസീർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ വി ബാലൻ,  കെ വി ബിജു, വി പ്രഭാകരൻ, കെ വി പത്മനാഭൻ, പി പ്രകാശൻ എന്നിവർ സന്ദർശിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് കുളം ബസാറിൽ  നടത്തിയ പൊതുയോഗം എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി പ്രഭാകരൻ അധ്യക്ഷനായി. കെ വി ബാലൻ, എം കെ മുരളി, കെ ശോഭ എന്നിവർ സംസാരിച്ചു. കെ വി പത്മനാഭൻ  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top