04 June Thursday

സിപിഐ എം പ്രവർത്തകരെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020
തലശേരി
തൃപ്പങ്ങോട്ടൂർ നരിക്കോട്ടുമലയിൽ ബിജെപി പ്രവർത്തകൻ പി ആർ രവീന്ദ്രനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ടവർ കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെവിട്ടു. 
സിപിഐ എം പ്രവർത്തകരായ തൃപ്പങ്ങോട്ടൂർ വാഴമലയിലെ ജോമോൻ കെ ജൊർജ്‌, തൃപ്പങ്ങോട്ടൂർ ചിറ്റാലിയിലെ ദിനേശൻ, നരിക്കോട്ടുമലയിലെ അശോകൻ എന്നിവരെയാണ്‌ അഡീഷനൽ ജില്ലസെഷൻസ്‌ (രണ്ട്‌) കോടതി ജഡ്‌ജി ആർ എൽ ബൈജു വെറുതെവിട്ടത്‌. 2009 ജനുവരി അഞ്ചിന്‌ 8.45ന്‌ പ്രതികൾ ആയുധങ്ങളുമായി സംഘം ചേർന്ന്‌ ആക്രമിച്ചെന്നായിരുന്നു കേസ്‌. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിനോദ്‌കുമാർ ചമ്പളോൻ, അഡ്വ. എം പി ശിൽപ എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
 Top