19 September Sunday
പ്രതിയുടെ എടിഎം കാർഡിൽനിന്ന്‌ പണം കവരൽ

പൊലീസുകാരനെതിരെയുള്ള കേസ്‌ ഒത്തുതീർപ്പായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
തളിപ്പറമ്പ്
കവർച്ചാക്കേസ്‌  പ്രതിയുടെ എടിഎം ഉപയോഗിച്ച് പണം കവർന്ന പൊലീസുകാരനെതിരെയുള്ള കേസ് കോടതിയിൽ ഒത്തുതീർപ്പാക്കി. തളിപ്പറമ്പ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഇ എൻ ശ്രീകാന്ത് പ്രതിയായ കേസാണ് പരാതിക്കാർ പിൻവാങ്ങിയതോടെ ഒത്തുതീർപ്പാക്കിയത്. 
   കഴിഞ്ഞ ഏപ്രിൽ ഒന്നിന്‌ താഴെ ബക്കളത്തെ സ്നേഹ ഇൻ ബാറിന് മുൻവശം നിർത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കാറിൽനിന്ന്‌ പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ടി ഗോകുൽ എടിഎം കാർഡും 2,000 രൂപയും മോഷ്ടിച്ചിരുന്നു. ഈ കാർഡിൽനിന്ന്‌ ഗോകുൽ 70,000  രൂപ കവർന്നു. മനോജ് കുമാറിന്റെ പരാതിയിൽ ഏപ്രിൽ മൂന്നിന് ഗോകുലിനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ശ്രീകാന്തും ഉണ്ടായിരുന്നു. കേസാവശ്യത്തിനെന്ന് പറഞ്ഞ്  ഇയാൾ  ഗോകുലിന്റെ സഹോദരിയുടെ എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി പലതവണ പണം പിൻവലിച്ചതോടെ  യുവതി പൊലീസിനെ സമീപിച്ചു.  50,000 രൂപയോളം  പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്‌ ഇയാളെ സസ്‌പെൻഡ്‌ചെയ്തു.    കേസ് പിൻവലിക്കുകയാണെന്ന്‌  പരാതിക്കാരി അറിയിച്ചതോടെയാണ് കേസ്‌  ഒത്തുതീർപ്പാക്കിയത്. സസ്‌പെൻഷനിൽ കഴിയുന്ന ശ്രീകാന്തിന് വകുപ്പുതല അന്വേഷണം പൂർത്തിയായാലേ ജോലിയിൽ പ്രവേശിക്കാനാവൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top