17 July Wednesday

ആദിവാസി വിദ്യാർഥികൾക്ക‌് പ്രഭാത ഭക്ഷണ വിതരണ പദ്ധതി തുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Jun 25, 2019
ഇരിട്ടി
ആദിവാസി വിദ്യാർഥികൾക്ക‌് നൽകുന്ന പ്രഭാതഭക്ഷണ പദ്ധതിയിൽ ഹൈസ‌്കൂൾ വിദ്യാർഥികളെയും ഉൾപ്പെടുത്തി പായം പഞ്ചായത്ത‌്. കഴിഞ്ഞ വർഷമാണ‌് പദ്ധതിക്ക‌് തുടക്കമിട്ടത‌്. പഞ്ചായത്തിലെ യുപി സ‌്കൂൾ ക്ലാസ‌് വിദ്യാർഥികൾക്കായിരുന്നു ആദ്യവർഷത്തെ പ്രഭാത ഭക്ഷണവിതരണം. ഈ വർഷം ഹൈസ‌്കൂൾ ക്ലാസ‌് വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണം നൽകും. കഴിഞ്ഞ വർഷം 6,12,000 രൂപയാണ‌് പഞ്ചായത്ത‌് പദ്ധതിക്ക‌് നീക്കി വച്ചത‌്. ഇക്കുറി 7,29,000 രൂപയാണ‌് ആദിവാസി വിദ്യാർഥികളുടെ രാവിലത്തെ ആഹാരത്തിന‌് നീക്കിവച്ചത‌്.
ഈ വർഷത്തെ പ്രഭാതഭക്ഷണ വിതരണ പദ്ധതി പായം ഗ്രാമീണ ഗ്രന്ഥാലയം ഹാളിൽ ഐടിഡിപി ജില്ലാ പ്രൊജക്ട‌് ഓഫീസർ ജാക്വിലിൻ ഷൈനി ഫർണാണ്ടസ‌് കുഞ്ഞുങ്ങൾക്ക‌് ഭക്ഷണം നൽകി ഉദ‌്ഘാടനം ചെയ‌്തു. പഞ്ചായത്ത‌് പ്രസിഡന്റ‌് എൻ അശോകൻ അധ്യക്ഷനായി. വൈസ‌് പ്രസിഡന്റ‌് വി സാവിത്രി, വി കെ ചന്തുവൈദ്യർ, ജി ചന്ദ്രൻ, ഷീനാ കുമാരി പാല, മനോജ‌്കുമാർ, എം എൻ മുരളീധരൻ, എം പവിത്രൻ, പി വി രാധ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 13 ആദിവാസി കോളനികളിലെ 93 വിദ്യാർഥികൾക്ക‌് അധ്യയനവർഷം മുഴുവൻ പ്രഭാതഭക്ഷണം നൽകുന്നതാണ‌് പദ്ധതി. ഇഡ്ഡലിയും സാമ്പാറും, പുട്ട‌്﹣കടല,   ഉപ്പുമാവ‌്﹣-പഴം,  പൂരി﹣-കറി തുടങ്ങിയവയാണ‌് മാറി മാറി നൽകുന്നത‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top