29 February Saturday

തളിപ്പറമ്പിൽ അധ്യാപകരുടെ മതേതര കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കെഎസ്ടിഎ മതേതര കൂട്ടായ്മ തളിപ്പറമ്പിൽ ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.

തളിപ്പറമ്പ്

ഭരണഘടന അട്ടിമറക്കാൻ ശ്രമിക്കുന്നവർക്ക് താക്കീതായി അധ്യാപകരുടെ മതേതര കൂട്ടായ്മ. ഫാസിസം പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ അധ്യാപക സമൂഹം ജാഗ്രതകാണിക്കണമെന്ന ആഹ്വാനമായാണ്‌ മതേതര കൂട്ടായ്മ സംഘടിപ്പിച്ചത്. കെഎസ്ടിഎ ജില്ലാ കമ്മിറ്റി ടൗൺസ്‌ക്വയറിൽ സംഘടിപ്പിച്ച മതേതരകൂട്ടായ്മ ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ സി സുധീർ അധ്യക്ഷനായി. കവി മുരുകൻ കാട്ടാക്കട, സംസ്ഥാന ജനറൽ സെക്രട്ടറി  കെ സി ഹരികൃഷ്ണൻ, കെ കെ പ്രകാശൻ എന്നിവർ സംസാരിച്ചു. വി പി മോഹനൻ സ്വാഗതവും ഇ കെ രമേശൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top