26 February Wednesday

നിറഞ്ഞു, വാക്കുകൾ പൂത്ത കാലം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കണ്ണൂർ ടൗൺസ്‌ക്വയറിൽ സുകുമാർ അഴീക്കോട്‌ അനുസ്‌മരണ സമ്മേളനം പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ

ഡോ. സുകുമാര്‍ അഴീക്കോടിന്‌ നാടിന്റെ ഓർമപ്പൂക്കൾ. എട്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി വിവിധതലങ്ങളിൽ  അനുസ്മരണ പരിപാടികൾ നടന്നു. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തിൽ ടൗൺസ്‌ക്വയറിൽ നടന്ന പരിപാടിയിൽ പി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മാവോയിസ്റ്റ്, ഇസ്ലാമിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ ഇടപെടാന്‍ തുടങ്ങുന്നത് ഗൗരവത്തോടെ കാണണമെന്ന്  ജയരാജന്‍ പറഞ്ഞു. 
 ‘ഭരണഘടന, പൗരത്വം, മതം’  വിഷയത്തില്‍ കോഴിക്കോട്‌ കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. പാട്യം പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എം വി ജയരാജന്‍ സംസാരിച്ചു. പി ഹരീന്ദ്രൻ അധ്യക്ഷനായി. എം കെ മനോഹരന്‍ സ്വാഗതവും വി എം പവിത്രന്‍ നന്ദിയും പറഞ്ഞു.
കോട്ടയം അഴീക്കോട്‌ ട്രസ്‌റ്റ്‌, കണ്ണൂർ അഴീക്കോട്‌ സാംസ്‌കാരികകേന്ദ്രം എന്നിവ ചേമ്പർഹാളിൽ സംഘടിപ്പിച്ച അഴീക്കോട്‌ സ്‌മൃതി അനുസ്‌മരണ സമ്മേളനം  കണ്ണൂർ റേഞ്ച്‌ ഡിഐജി കെ സേതുരാമൻ ഉദ്‌ഘാടനം ചെയ്‌തു. എ കെ നമ്പ്യാർ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മേയർ സുമ ബാലകൃഷ്ണൻ, മോഹനൻ പൊന്നമ്പത്ത്, പോൾ മണലിൽ, വിനോദ് നാരായണൻ, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ  സംസാരിച്ചു. സുകുമാർ അഴീക്കോടിന്റ ‘ഭാരതം ഇനി സൃഷ്ടിക്കണം ഏക മനസ്സ്’  പുസ്തക പ്രകാശനം എം ടി മനോജിനുനൽകി പ്രൊഫ. എം മുഹമ്മദ് നിർവഹിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top