26 October Monday

365 പേര്‍ക്കുകൂടി പടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 കണ്ണൂർ

എണ്ണം കുറയാതെ പടരുകയാണ്‌  ജില്ലയിലെ കോവിഡ്‌ പ്രതിദിന നിരക്ക്‌. സാമൂഹികാകലം പാലിക്കാതെ ജനം ഒത്തുകൂടുമ്പോൾ വൈറസ് ബാധിതരുടെ എണ്ണവും കൂടുകയാണ്‌. ബുധനാഴ്‌ച  മാത്രം ജില്ലയിൽ 365 പേർക്കാണ്‌  കോവിഡ്  സ്ഥിരീകരിച്ചത്‌. ഇതിൽ  322 പേർക്കും  സമ്പർക്കത്തിലൂടെ രോഗബാധ. രണ്ടു പേർ വിദേശത്തുനിന്നും 20 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരും 21 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 8630 ആയി. ഇവരിൽ 145 പേർ ബുധനാഴ്‌ച രോഗമുക്തരായി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി. കോവിഡ് പോസിറ്റീവ് കേസുകളിൽ 1966 പേർ വീടുകളിലും 929 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. 
സമ്പർക്കം- 322 
കണ്ണൂർ കോർപ്പറേഷൻ (15), ആന്തൂർ, ഇരിട്ടി(4), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (8), പാനൂർ (12), പയ്യന്നൂർ (8), ശ്രീകണ്‌ഠപുരം, തലശേരി (17), തളിപ്പറമ്പ് (19), മട്ടന്നൂർ മുനിസിപ്പാലിറ്റി (8), ആലക്കോട്, അഞ്ചരക്കണ്ടി (3), ആറളം(3), അയ്യൻകുന്ന്, അഴീക്കോട് (7), ചപ്പാരപ്പടവ്, ചെമ്പിലോട് (6), ചെങ്ങളായി (3), ചെറുകുന്ന് (2), ചെറുപുഴ (2), ചെറുതാഴം (3), ചിറക്കൽ, ചിറ്റാരിപ്പറമ്പ് (2), ചൊക്ലി (7), ധർമടം (9), എരഞ്ഞോളി, ഏഴോം (7), ഇരിക്കൂർ (2), കടന്നപ്പള്ളി–- പാണപ്പുഴ, കതിരൂർ, കരിവെള്ളൂർ–-- പെരളം (5), കീഴല്ലൂർ, കോട്ടയം (12),  കൊട്ടിയൂർ (7), കുഞ്ഞിമംഗലം, കുന്നോത്തുപറമ്പ്, കുറുമാത്തൂർ (7), മാലൂർ (9), മാങ്ങാട്ടിടം (4), മാട്ടൂൽ (11), മുണ്ടേരി (9), മുഴക്കുന്ന് (8), മുഴപ്പിലങ്ങാട് (2), നടുവിൽ (4), നാറാത്ത്, ന്യൂമാഹി (3), പടിയൂർ (3),  പന്ന്യന്നൂർ (3), പാപ്പിനിശേരി, പരിയാരം (9), പാട്യം (4), പട്ടുവം (6),  പായം (7), പയ്യാവൂർ (7), പെരളശേരി (4), പേരാവൂർ (9), പെരിങ്ങോം–- വയക്കര (11), പിണറായി (8), തില്ലങ്കേരി (3), ഉളിക്കൽ (3), വേങ്ങാട് (2), ആലപ്പുഴ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top