25 May Monday

കോവിഡ് ബാധിതർക്കായി പ്രത്യേക ചികിത്സാകേന്ദ്രം ഒരുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കണ്ണൂർ

കോവിഡ്  19 ബാധിതരെ ചികിത്സിക്കാൻ പ്രത്യേക ചികിത്സാ കേന്ദ്രമൊരുക്കും. വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഒരു ആശുപത്രിയിൽ ചികിത്സ കേന്ദ്രീകരിക്കാൻ ജില്ലാ ആരോഗ്യ വിഭാഗം ആലോചിക്കുന്നത്. മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ചികിത്സാ കേന്ദ്രം സ്ഥാപിക്കുക. ഇതിന്റെ ഭാഗമായുള്ള നടപടി പുരോഗമിക്കുകയാണെന്ന്  മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. കെ നാരായണ നായ്ക് പറഞ്ഞു. രോഗബാധിതർക്ക് വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുന്നതിനൊപ്പം സാമൂഹിക വ്യാപനം തടയുകയുകയുമാണ് പ്രത്യേക ചികിത്സാകേന്ദ്രത്തിന്റെ ലക്ഷ്യം.
നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ നടക്കുന്നത്. കോവിഡ്  ബാധിതർക്കൊപ്പം ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവരെയും പരിശോധനാ ഫലം കാത്തിരിക്കുന്നവരെയും പാർപ്പിക്കുന്നതിലുള്ള സുരക്ഷാ പ്രശ്നങ്ങളും ഇതിലൂടെ  പരിഹരിക്കാനാകും.
പ്രധാന വാർത്തകൾ
 Top