28 February Sunday

തകർന്ന കനാലും റോഡും
പുനർനിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കനത്ത മഴയിൽ തകർന്ന കാരയിലെ പഴശ്ശി ജലസേചന പദ്ധതി മെയിൻ കനാലിന്റെയും റോഡിന്റെയും പുനർനിർമാണം ഊർജിതമായി.

മട്ടന്നൂർ
കനത്ത മഴയിൽ തകർന്ന കാരയിലെ പഴശ്ശി ജലസേചന പദ്ധതി മെയിൻ കനാലിന്റെയും റോഡിന്റെയും പുനർനിർമാണം ഊർജിതമായി.  വലിയ തോടിനുമുകളിൽ രണ്ട് ഗുഹാദ്വാരവുമായി നിർമിച്ച  കലുങ്കും മുകളിൽ മണ്ണിട്ടുയർത്തിയ റോഡുകളും നടുവിൽ നിർമിച്ച കനാലുമാണ്  മഴയിൽ തകർന്നത‌്.  ബസ് സർവീസ് അടക്കമുള്ള റോഡ്‌ രണ്ടായി പിളർന്നതോടെ  ഗതാഗതം നിലച്ചു.  സർക്കാർ  അഞ്ചുകോടി രൂപ അനുവദിച്ചാണ‌് പ്രവൃത്തി നടത്തുന്നത‌്. കലുങ്ക് പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നുണ്ട‌്.  കോൺക്രീറ്റിനുമുകളിൽ മണ്ണിട്ട് ഉയർത്തി റോഡുകളും  കനാലും നിർമിക്കും. പ്രവൃത്തി ജൂണിൽ പൂർത്തിയാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top