കണ്ണൂർ
ജില്ലയിലെ 21 തദ്ദേശ സ്ഥാപനങ്ങൾകൂടി ശുചിത്വ പദവിയിലേക്ക്. 52 തദ്ദേശ സ്ഥാപനങ്ങളാണ് നേരത്തെ ശുചിത്വ പദവി നേടിയത്. ബുധനാഴ്ച പകൽ മൂന്നിന് മന്ത്രി എ സി മൊയ്തീൻ ഓൺലൈനായി പ്രഖ്യാപനം നടത്തും. ശുചിത്വ പദവി കരസ്ഥമാക്കിയ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും പുരസ്കാരവും വിതരണം ചെയ്യും.
ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി, എടക്കാട്, പാനൂർ, ഇരിക്കൂർ പേരാവൂർ ബ്ലോക്കുകളിൽ ഉൾപ്പെട്ട മുഴുവൻ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ, മട്ടന്നൂർ, കൂത്തുപറമ്പ് , ശ്രീകണ്ഠാപുരം, ഇരിട്ടി, നഗരസഭകൾക്കും ശുചിത്വ പദവി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്കരിച്ച നടപടിയിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..