28 February Sunday

ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 24, 2021

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്‌തകോത്സവം സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്‌തകോത്സവത്തിന്‌ തുടക്കമായി. കണ്ണൂർ ചെറുശേരി നഗറിൽ (റബ്‌കോ ഓഡിറ്റോറിയം) സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്‌ഘാടനം  ചെയ്‌തു.  നൂറിലേറെ പ്രസാധകർ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പുസ്‌തകോത്സവമാണിത്‌. ജില്ലയിലെ  ഗ്രന്ഥശാലകൾ, സ്‌കൂൾ, കോളേജ്‌ ലൈബ്രറികൾ, പുസ്‌തക പ്രേമികൾ എന്നിവർക്ക്‌  പുസ്‌തകങ്ങൾ തെരഞ്ഞെടുക്കാം‌. 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി പി ദിവ്യ അധ്യക്ഷയായി.  ഗ്രന്ഥലോകം ചീഫ്‌ എഡിറ്റർ പി വി കെ പനയാൽ പ്രഭാഷണം നടത്തി. റബ്‌കോ ചെയർമാൻ എൻ ചന്ദ്രൻ,  ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌  മുകുന്ദൻ മഠത്തിൽ, കൗൺസിലർ സുരേഷ്‌ബാബു എളയാവൂർ, സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം എം കെ രമേഷ്‌കുമാർ, ഡിഡിഇ മനോജ്‌ മാണിയൂർ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ സി മഹേശൻ, സ്‌റ്റേറ്റ്‌ ലൈബ്രേറിയൻ യൂണിയൻ ജില്ലാ പ്രസിഡന്റ്‌‌ യു കെ ശിവകുമാരി എന്നിവർ സംസാരിച്ചു. 
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ സ്വാഗതവും  വൈസ്‌ പ്രസിഡന്റ്‌  ടി   പ്രകാശൻ നന്ദിയും പറഞ്ഞു. ഞായറാഴ്‌ച  പകൽ‌ മൂന്നിന്‌  പുസ്‌തകപ്രകാശനം, അവാർഡ്‌ ഡേ ദേശാഭിമാനി മുൻ ചീഫ്‌ എഡിറ്റർ എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. വായനമത്സര വിജയികൾക്കുള്ള  സമ്മാന വിതരണവും നടക്കും. 30ന്‌ സമാപിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top