15 November Friday

കാർഷിക ശിൽപശാല

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കാർഷിക ശിൽപശാലയിൽ കൃഷി അസി. ഡയറക്ടർ ആർ വീണാറാണി ക്ലാസെടുക്കുന്നു

 കണ്ണൂർ

ജില്ലാ അഗ്രി –- ഹോർട്ടികൾച്ചറൽ സൊസൈറ്റി സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാർഷിക ശിൽപശാല നടത്തി.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. പി സി മിത്രൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ രാംദാസ്‌ സംസാരിച്ചു. സെക്രട്ടറി വി പി കിരൺ സ്വാഗതവും പ്രഭ വേണുഗോപാലൻ നന്ദിയും പറഞ്ഞു.
‘പച്ചക്കറി കൃഷി –- ശാസ്‌ത്രീയ പരിചരണം’ സെഷനിൽ മണ്ണു പരിശോധനാ ലാബ്‌ കൃഷി ഓഫീസർ സി വി ജിതേഷ്‌ അധ്യക്ഷനായി. കൃഷി അസി. ഡയറക്ടർ ആർ വീണാറാണി ക്ലാസ്‌ നയിച്ചു. പി വി രത്‌നാകരൻ സ്വാഗതവും ഇ ജി ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു.
‘ജില്ലയിലെ പുഷ്‌പ–- ഫല കൃഷി: സാധ്യതകൾ’ സെഷനിൽ ഡെപ്യൂട്ടി ഡയറക്ടർ(ഹോർട്ടി) എസ്‌ അംബിക അധ്യക്ഷയായി. പിലിക്കോട്‌ കാർഷിക ഗവേഷണ കേന്ദ്രം അസി. ഡയറക്ടർ ഡോ. കെ എൻ സതീശൻ ക്ലാസ്‌ നയിച്ചു. യു കെ ബി നമ്പ്യാർ സംസാരിച്ചു. ബി പി റൗഫ്‌ സ്വാഗതവും ടി വേണുഗോപാലൻ നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top