06 July Wednesday
മഹിളകളുടെ സ്‌നേഹ സംഗമം

മതവിദ്വേഷം വേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി തളിപ്പറമ്പിൽ സംഘടിപ്പിച്ച സ്‌നേഹസദസ്‌ ഇബ്രാഹിം വെങ്ങര ഉദ്‌ഘാടനംചെയ്യുന്നു.

തളിപ്പറമ്പ്
വർഗീയതക്കെതിരെ മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെയും പ്രാധാന്യമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്‌നേഹ സദസ്‌. ‘മനസു നന്നാവട്ടെ, മതമേതെങ്കിലുമാകട്ടെ’ എന്ന സന്ദേശവുമായി  അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളകളുടെ മഹാസംഗമം  മതവിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നവർക്ക്‌  താക്കീതായി.
  തളിപ്പറമ്പ് ടൗൺസ്‌ക്വയറിൽ പ്രമുഖ നാടകകൃത്ത് ഇബ്രാഹിം വെങ്ങര  ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത അധ്യക്ഷയായി. കെ കെ ശൈലജ എംഎൽഎ, സംവിധായകൻ ഷെറി ഗോവിന്ദ്, സംസ്ഥാന ജോ. സെക്രട്ടറി എം വി സരള എന്നിവർ സംസാരിച്ചു.  ഇബ്രാഹിം വെങ്ങരക്കും സംവിധായകൻ ഷെറിക്കും കെ കെ ശൈലജ എംഎൽഎ ഉപഹാരം നൽകി.  ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതവും  ടി ലത നന്ദിയും പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top