25 May Monday

1464 അതിഥി തൊഴിലാളികൾ നാട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ജാർഖണ്ഡിലേക്ക്‌ പോകുന്ന പ്രത്യേക ട്രെയിനിൽ അതിഥിതൊഴിലാളിയും കുടുംബവും

കണ്ണൂർ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ജാർഖണ്ഡിൽനിന്നുള്ള 1464 അതിഥി തൊഴിലാളികൾകൂടി  നാട്ടിലേക്ക് മടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ വെള്ളിയാഴ്ച രാത്രി 8.08ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ്  ഇവർ മടങ്ങിയത്.
ജില്ലയിലെ വിവിധയിടങ്ങളിൽനിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 49 കെഎസ്ആർടിസി ബസ്സുകളിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. 
ബസ്സുകളിൽ കയറുന്നതിന് മുമ്പ് തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയിരുന്നു. ഇവർക്ക്  യാത്രയ്‌ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതർ നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top