08 December Wednesday

ബാലസഭ കുട്ടികൾക്കായി 
കുടുംബശ്രീ സൈക്ലിങ് ക്ലബ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കുടുംബശ്രീ സൈക്ലിങ്‌ ക്ലബ്ബിന്റെ ആദ്യഘട്ട പരിശീലനം എടക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ നടന്നപ്പോൾ

കണ്ണൂർ 
കുടുംബശ്രീ കുടുംബാംഗങ്ങളുടെ മക്കൾക്കായി കുടുംബശ്രീ സൈക്ലിങ് ക്ലബ്‌ തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ബാലസഭാ അംഗങ്ങൾക്കായി കുടുംബശ്രീ സൈക്ലിങ് ക്ലബ്‌  രൂപീകരിക്കുന്നത്‌
കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും ലിംഗ സമത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കായാണ്‌ ക്ലബ്‌ രൂപീകരിച്ചത്‌.  സൈക്ലിങ്പോലെയുള്ള കായിക ഇനങ്ങളിൽ വനിതാ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും  പദ്ധതി ലക്ഷ്യമിടുന്നു.
  ആദ്യ ഘട്ടത്തിൽ 50 കുടുംബശ്രീ സിഡിഎസ്സിലായി 1000 കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തും.  ബാലസഭയിൽ അംഗങ്ങളായ 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ അംഗമാകാം. ഒരു സൈക്കിൾ ക്ലബ്ബിൽ പരമാവധി 25 പേർക്ക്‌ അംഗങ്ങളാകാം. സിഡിഎസ്സുതല ക്ലബ്ബുകളിൽനിന്ന്‌ മികച്ചവരെ ചേർത്ത്‌ ജില്ലാതലത്തിൽ 200 പേരുടെ ടീം നവംബറിൽ രൂപീകരിക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത്‌ പറഞ്ഞു.  കുടുംബശ്രീ യുവതികൾക്കായി രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും.   സൈക്ലിങ് ക്ലബ്‌ അംഗങ്ങൾക്ക്‌  കണ്ണൂർ സൈക്ലിങ് ക്ലബ്‌ പരിശീലനം നൽകും. ആദ്യഘട്ട പരിശീലനം എടക്കാട്‌ ബ്ലോക്ക്‌ ഓഫീസിൽ നടന്നു. രണ്ടാം ഘട്ട പരിശീലനം ഇരിട്ടിയിലും മൂന്നാം ഘട്ട പരിശീലനം തളിപ്പറമ്പിലും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top