07 December Wednesday
കണ്ണൂർ കേന്ദ്രീയ വിദ്യാലയം

കൂട്ടസ്ഥലംമാറ്റം പിൻവലിക്കണം: 
വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
 
കണ്ണൂർ 
കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ  16 പ്രൈമറി അധ്യാപകരിൽ 14 പേരെയും സ്ഥലംമാറ്റം നൽകിയത്‌ പിൻവലിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കൂട്ട സ്ഥലംമാറ്റ ഉത്തരവ്‌ വിദ്യാർഥികളെയും രക്ഷിതാക്കളെയും  ആശങ്കയിലാക്കി. എല്ലാ ക്ലാസുകളും നടത്താൻ അധ്യാപകരെ കണ്ടെത്താൻ കഴിയാതെ സ്‌കൂൾ അധികൃതരും പ്രതിസന്ധിയിലായി. 
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ  കോവിഡ്‌  കാരണം, പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായ രീതിയിൽ ക്ലാസ് ലഭിക്കുന്നുണ്ടായിരുന്നില്ല. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള പ്രൈമറി ക്ലാസുകളിൽ അധ്യാപകരുടെ ദൗർലഭ്യം  കുട്ടികളുടെ വിദ്യാഭ്യാസത്തെ  വളരെയധികം ബാധിക്കും.  അതിനാൽ സ്ഥലംമാറ്റം പിൻവലിക്കുന്നതിന്   നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്  എംപി   കത്ത് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top