24 October Thursday

സെൻട്രൽ ജയിലിൽ കായികപരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നടക്കുന്ന യോഗാ–-കായിക പരിശീലനത്തിൽനിന്ന്‌.

 കണ്ണൂർ

സെൻട്രൽ ജയിലിൽ തടവുകാർക്ക്‌ കായിക പരിശീലനവും യോഗാ പരിശീലനവും തുടങ്ങി. റിമാൻഡ്‌ തടവുകാർക്കും ചെറിയ ശിക്ഷാ കാലാവധിയുള്ളവർക്കുമാണ്‌ കായിക പരിശീലനം നിർബന്ധമാക്കിയത്‌. രാവിലെ കായിക പരിശീലനവും വൈകിട്ട്‌ യോഗായുമാണ്‌. 
ജയിൽ ഡിജിപിയുടെ നിർദേശത്തെ തുടർന്നാണിത്‌. ജീവപര്യന്തമടക്കമുള്ള ശിക്ഷാ തടവുകാർക്ക്‌ ജയിലിൽ വിവിധ തരത്തിലുള്ള ജോലി നൽകാറുണ്ട്‌. രാവിലെ ഏഴുമുതൽ എട്ടുവരെയാണ്‌ കായിക പരിശീലനം. ജയിൽ ഉദ്യോഗസ്ഥർ തന്നെയാണ്‌ പരിശീലനം നൽകുക.  വൈകിട്ട്‌ നാലുമുതൽ അഞ്ചുമണിവരെയാണ്‌ യോഗാ.
പ്രധാന വാർത്തകൾ
 Top