21 October Monday

ട്രേഡ് യൂണിയൻ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ്‌ യൂണിയൻ സെമിനാർ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു.

 പഴയങ്ങാടി 

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘തൊഴിൽ നിയമ ഭേദഗതിയും തൊഴിലാളിവർഗവും’  വിഷയത്തിൽ ട്രേഡ് യൂണിയൻ സെമിനാർ നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. സി കൃഷ്ണൻ എംഎൽഎ മോഡറേറ്ററായി.  കെ സുരേന്ദ്രൻ, സി പി സന്തോഷ്, എം വേണുഗോപാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  ജില്ലാ സെക്രട്ടറി കെ മനോഹരൻ, സംഘാടക സമിതി ചെയർമാൻ കെ പത്മനാഭൻ, സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, പി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ചിന്ത പുസ്തകോത്സവം ഞായറാഴ്ച തുടങ്ങും. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top