24 August Saturday

ആർഎസ്എസ് കേന്ദ്രത്തില്‍നിന്ന് വാളും കഞ്ചാവും കസ്റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019
കൂത്തുപറമ്പ് 
കോട്ടയംപൊയിലിനടുത്ത കോലാക്കാവിലെ ആർഎസ്എസ് കേന്ദ്രത്തിൽ  എക‌്സൈസ‌് സംഘം നടത്തിയ റെയ്ഡിൽ  മൂന്ന് വാളും കഞ്ചാവും പിടിച്ചു.  വെള്ളിയാഴ്ച വൈകിട്ട് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും നൂറ്ഗ്രാം  കഞ്ചാവും പിടിച്ചത്. പ്രതികൾ രക്ഷപ്പെട്ടു. ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തു. വാളുകളും കഞ്ചാവും ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന്  എക്‌സൈസ് സംഘം പറഞ്ഞു. പരിശോധനക്കിടെ കോലാക്കാവിനടുത്ത ശിവത്തിൽ എം ടി വിപീഷാണ്  (33) ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ആർഎസ്എസ് ക്രിമിനൽ സംഘാംഗവും കഞ്ചാവ് വിൽപനക്കാരനുമാണിയാൾ. 
ഉപേക്ഷിച്ച ബൈക്ക് പരിശോധിച്ചപ്പോഴാണ് കഞ്ചാവും വാളുകളും ലഭിച്ചത്. കഞ്ചാവുമായി മുമ്പും ഇയാൾ പിടിയിലായിട്ടുണ്ട്.  ആയുധവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. ആർഎസ്എസ്സിന്റെ ക്രിമിനൽ താവളമാണ് കോലാക്കാവും പരിസരവും.   
ബോംബ്‌നിർമാണത്തിനിടെയുണ്ടായ സ്ഫോ ട ന ത്തിൽ വീട്ടിനുള്ളിൽ ഒരു ആർഎസ്എസ്സുകാരൻ  മരിച്ച സ്ഥലമാണിത്. വാളുകൾ കതിരൂർ  പൊലീസിന് കൈമാറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top