30 November Monday

നേട്ടങ്ങളാണ്‌ അടിത്തറ

പി ദിനേശൻUpdated: Wednesday Oct 21, 2020
തലശേരി
കാൽനൂറ്റാണ്ടായി തുടർച്ചയായി എൽഡിഎഫ്‌ ഭരിക്കുന്ന തലശേരി നഗരസഭയിൽ ഇത്തവണയും അത്ഭുതം പ്രതീക്ഷിക്കുന്നില്ല. ഭരണത്തുടർച്ച ലക്ഷ്യമാക്കിയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നത്‌. വികസനനേട്ടങ്ങളുടെ ഭദ്രമായ അടിത്തറ ഇതിന്‌ കരുത്തായുണ്ട്‌. വികസനരംഗത്ത്‌ ഇതുപോലെ പുരോഗതി കൈവരിച്ച കാലമില്ല. മിന്നിത്തിളങ്ങുന്ന റോഡുകളും പ്രകാശം പരത്തുന്ന നാട്ടുവഴികളും പ്രശംസ പിടിച്ചുപറ്റിയതാണ്‌. ലൈഫ്‌ ഭവനനിർമാണ രംഗത്തും നേട്ടം കൈവരിച്ചു. 
ആരോഗ്യമേഖലയിൽ‌ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതി നേടി. ജനറൽ ആശുപത്രിയും കൊളശേരി നഗരാരോഗ്യകേന്ദ്രവും കോടിയേരി പിഎച്ച്‌സിയും ആയുർവേദ ആശുപത്രിയും അതിന്റെ സാക്ഷ്യമാണ്‌. എംഎൽഎ,  കിഫ്‌ബി ഫണ്ട്‌ ‌ ഉപേയോഗിച്ചുള്ള വികസന പദ്ധതികൾ വലിയ മാറ്റമാണുണ്ടാക്കിയത്‌‌. 
    1866 നവംബർ ഒന്നിന്‌ നിലവിൽവന്ന മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ്‌ തലശേരി. മലബാർ കലക്ടറായിരുന്ന ജി എ ബല്ലാർഡായിരുന്നു പ്രഥമ പ്രസിഡന്റ്‌. 1995 മുതൽ തുടർച്ചയായി ഇടതുപക്ഷ ഭരണമാണ്‌.  സി കെ രമേശൻ ചെയർമാനും നജ്‌മ ഹാഷിം വൈസ് ‌ചെയർമാനുമായ കൗൺസിലാണിപ്പോൾ. 
ഒത്തുകളിക്കാൻ കോൺഗ്രസും ബിജെപിയും
ചരിത്രത്തിലെ വലിയ തിരിച്ചടിയാണ്‌ കഴിഞ്ഞതവണ കോൺഗ്രസ്‌ ഏറ്റുവാങ്ങിയത്‌. ഗ്രൂപ്പു‌പോരിൽ രണ്ടുസീറ്റ്‌‌ ബിജെപിക്ക്‌ അടിയറവച്ചു. ഏതാനും വാർഡിൽ വോട്ടുമറിച്ചും കോൺഗ്രസ്‌ ബിജെപിയെ സഹായിച്ചു. വെൽഫെയർ പാർടിയുമായി യുഡിഎഫുണ്ടാക്കിയ കൂട്ടുകെട്ടും നഷ്ടക്കച്ചവടമായി. 
ടെമ്പിൾ വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ സീറ്റ്‌ നഷ്‌ടപ്പെട്ടതിന്റെ ക്ഷീണത്തിലാണ്‌ ബിജെപി. വർഗീയതക്കും മതതതീവ്രവാദത്തിനുമെതിരെ എക്കാലവും നിലയുറപ്പിച്ച പാരമ്പര്യം തലശേരിക്കുണ്ട്‌. സകല അവിശുദ്ധ സഖ്യങ്ങളെയും തറപറ്റിച്ച പൈതൃകനഗരി വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top