30 November Monday

കുത്തി മലർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ഇരിട്ടി
ആറളം ഫാമിലിറങ്ങിയ  കാട്ടാനകൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു.   ആറളം പഞ്ചായത്തിലെ കൊക്കോട്, വട്ടപ്പറമ്പ് പ്രദേശങ്ങളിലേക്ക‌്  ഫാമിൽനിന്നുള്ള കൊക്കോട‌് തൂക്കുപാലവും തകർത്തു. ഫാമിലെ മൂന്ന്, ആറ് ബ്ലോക്കുകളിലെ തൊഴിലാളികൾക്കും നാട്ടുകാർക്കുമുള്ള യാത്രാമാർഗമാണിത‌്. മൂന്നാം ബ്ലോക്കിൽ മാത്രം 40 തെങ്ങുകൾ ആനക്കൂട്ടം നശിപ്പിച്ചു.  മൂന്ന്‌, നാല്‌  ബ്ലോക്കുകളിലായി  നൂറിലധികം തെങ്ങുകൾ കുത്തി വീഴ്ത്തി‌. അഞ്ച്‌ ആനകൾ ഇപ്പോൾ ഫാമിൽ നിലയുറപ്പിച്ചിട്ടുണ്ട്‌. മൂന്ന‌് വർഷത്തിനിടെ   ആറളം ഫാമിലെ അയ്യായിരത്തോളം തെങ്ങുകളാണ്‌ ആനക്കൂട്ടം നശിപ്പിച്ചത്‌.  ആനമതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയാലേ ഫാം പ്രവർത്തനം സുരക്ഷിതമാവൂ എന്ന്‌ നാട്ടുകാർ  പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top