15 November Friday

ചുവന്നൂ തലശേരി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിന്റെയും സി എച്ച് കണാരൻ ചരമദിനത്തിന്റെയും ഭാഗമായി തലശേരി ടൗണിൽ നടന്ന ബഹുജന പ്രകടനത്തിൽനിന്ന്‌.

തലശേരി 
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിന്റെയും സി എച്ച് കണാരൻ ചരമദിനത്തിന്റെയും ഭാഗമായി തലശേരി ടൗണിനെ ചുവപ്പിൽമുക്കി വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും. നൂറ് ചെങ്കൊടികളുമായി വനിതകളും യുവാക്കളും അണിനിരന്ന പ്രകടനം തലശേരി റൂറൽ ബാങ്ക് പരിസരത്തു നിന്നാണ് ആരംഭിച്ചത്. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിൽ വീരേതിഹാസം രചിച്ച ചരിത്രഭൂമിയെ ത്രസിപ്പിക്കുന്നതായി ആയിരങ്ങൾ അണിനിരന്ന പ്രകടനവും വളണ്ടിയർമാർച്ചും. ബാന്റ് വാദ്യത്തിന്റെ  അകമ്പടിയോടെ ആരംഭിച്ച പ്രകടനം മേൽപാലം, പാട്യം ഗോപാലൻ റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. 
തലശേരിയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച പ്രകടനത്തിൽ മഴയെ കൂസാതെ ആയിരങ്ങളാണ്‌ അണിനിരന്നത്. 
തിരുവങ്ങാട്‌ സ്‌പോട്ടിങ്‌ യൂത്ത്‌സ്‌ കലാവിഭാഗം ശ്യാമ അവതരിപ്പിച്ച ഗാനമേളയുമുണ്ടായി. 
 
 
പ്രധാന വാർത്തകൾ
 Top