23 November Saturday

ചെങ്ങളായി പഞ്ചായത്തിന് ഇനി പുതിയ കെട്ടിടം

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019
ശ്രീകണ്ഠപുരം
ചെങ്ങളായി പഞ്ചായത്ത് ഓഫീസിന് ഇനി പുതിയ കെട്ടിടം. കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാടിന്റെ വികസനകാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർണായകപങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പദ്ധതി നിർവഹണത്തിലും മറ്റും രാജ്യം ശ്രദ്ധിക്കത്തക്കരീതിയിൽ പുതിയ അധ്യായം തദ്ദേശസ്ഥാപനങ്ങൾ രചിച്ചിട്ടുണ്ട്. ജനകീയാസൂത്രണം അത്തരത്തിലൊന്നാണ്. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് മനസ്സിലാക്കാൻ ആളുകൾ കേരളത്തിലെത്തി. സമ്പൂർണ സാക്ഷരതായജ്ഞം, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ–-- ആരോഗ്യ മേഖലയിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
2.3 കോടി  ചെലവിലാണ് പുതിയ കെട്ടിടം ഒരുക്കിയത്. പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കും. താഴത്തെ നിലയിൽ പഞ്ചായത്ത് ഓഫീസും ജനപ്രതിനിധികളുടെ ഓഫീസും ഹെൽപ്പ് ഡെസ്കും ഫ്രണ്ട് ഓഫീസും പ്രവർത്തിക്കും. മുകൾനിലകളിൽ എൻആർഇജിഎ, വിഇഒ, ഐസിഡിഎസ്, കുടുംബശ്രീ, മിനി കോൺഫറൻസ് ഹാൾ, റെക്കോർഡ് മുറി, കോൺഫറൻസ് ഹാളും എന്നിവയുണ്ടാവും.
ചടങ്ങിൽ കെ സി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ലത മുൻ പ്രസിഡന്റുമാരെ ആദരിച്ചു. പി പി അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി പി രാഘവൻ, പി പുഷ്പജൻ, ഐ വി നാരായണൻ, ജോയി കൊന്നക്കൽ, പി കെ ചിത്രലേഖ, പി സി പ്രിയ, പി കെ നഫീസ, എം വേലായുധൻ, കെ പി സജീഷ്, കെ സി വിജയൻ, കെ പി മൊയ്തീൻ കുഞ്ഞി ഹാജി, സി കെ ദാമോദരൻ, വി വി കുഞ്ഞികൃഷ്ണൻ, കെ പി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കെ കെ രത്നകുമാരി സ്വാഗതവും എം ശാർങ്‌ധരൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top