31 October Saturday

ജില്ലാ ആശുപത്രി ഓഫീസ് വിഭാഗം അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
കണ്ണൂർ
ജില്ലാ ആശുപത്രിയുടെ ഓഫീസ് വിഭാഗം അടച്ചിടാൻ തീരുമാനം. ഓഫീസ് വിഭാഗത്തിലെ എട്ട് ജീവനക്കാർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഓഫീസ് ജീവനക്കാരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. എത്ര ദിവസം ഓഫീസ് അട‌ക്കണമെന്ന കാര്യംമുഴുവൻ പേരുടെയും ഫലം വന്നതിനുശേഷം  തീരുമാനിക്കുമെന്ന് സൂപ്രണ്ട് ഡോ. വി കെ രാജീവൻ അറിയിച്ചു. 
മുഴുവൻ ആശുപത്രി ജീവനക്കാരോടും ജാഗ്രത പാലിക്കാൻ നിർദേശം നൽകിട്ടുണ്ട്‌. കഴിഞ്ഞ 13ന് ഓഫീസ് ജീവനക്കാരനായ പി വി രാജേഷ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top