15 December Sunday

കേന്ദ്രാവഗണന എൽഡിഎഫ‌് ഹെഡ‌് പോസ‌്റ്റോഫീസ‌് മാർച്ച‌് ആഗസ‌്ത‌് 6ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കണ്ണൂർ
കേന്ദ്ര ബജറ്റിലെ സംസ്ഥാന താൽപര്യം ഹനിക്കുന്നതും ജനവിരുദ്ധവുമായ നിലപാടുകൾക്കെതിരെ ആഗസ‌്ത‌്  ആറിന് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക‌് നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ എൽഡിഎഫ‌് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനതലത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ‌് മാർച്ച‌്. 
സമരത്തിന്റെ ഭാഗമായി വിപുലമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. 
യോഗത്തിൽ സി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ കൺവീനർ കെ പി സഹദേവൻ പ്രവർത്തന പരിപാടി വിശദീകരിച്ചു. ഇ പി ആർ വേശാല, ജോസ് ചെമ്പേരി, കെ കെ രാജൻ, രതീഷ് ചിറക്കൽ, ജനാർദനൻ, സി എം പ്രഭാകരൻ, രാമചന്ദ്രൻ തില്ലങ്കേരി, മഹമൂദ് പറക്കാട്ട്, സിറാജ് തയ്യിൽ, കെ മനോജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top