31 July Saturday

486 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

കണ്ണൂർ

ജില്ലയിൽ ഞായറാഴ്ച 486 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 467 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 14 ആരോഗ്യ പ്രവർത്തകർക്കുമാണ് രാേ​ഗം. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 7.39 ശതമാനം. നിലവിലുള്ള കോവിഡ്  കേസുകളിൽ 1347 പേർ വീടുകളിലും 782 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ്‌. നിരീക്ഷണത്തിലുള്ളത് 13603 പേരാണ്. 
മൊബൈൽ ആർടിപിസിആർ പരിശോധന
കണ്ണൂർ
തിങ്കളാഴ്ച ജില്ലയിൽ മൊബൈൽ ലാബ് ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ. കടമ്പൂർ നോർത്ത് യുപി സ്‌കൂൾ, പുതിയതെരു മാപ്പിള എൽപി സ്‌കൂൾ, വയക്കര അൽ മഖർ യത്തീംഖാന, പൊയിലൂർ സെൻട്രൽ എൽപി സ്‌കൂൾ തൃപ്പങ്ങോട്ടൂർ –- രാവിലെ 10 മുതൽ നാലുവരെ. മുഴപ്പിലങ്ങാട് യുപി സ്‌കൂൾ, മാലൂർ പ്രഭാത് ക്ലബ്‌ –-രാവിലെ 10 മുതൽ 12.30 വരെ. പരിമഠം എൽപി സ്‌കൂൾ ന്യൂമാഹി, ഗവ. എൽപി സ്‌കൂൾ ശിവപുരം –-പകൽ രണ്ട് മുതൽ നാലുവരെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top