പിണറായി
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ധർമടം മണ്ഡലത്തിൽ പൂറത്തിയായത് 35 പദ്ധതികൾ. 60 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ഗതാഗത മേഖലയിൽ വൻ മുന്നേറ്റമാണ് മണ്ഡലത്തിൽ. 24 കോടി രൂപ ചെലവഴിച്ച് പാലയാട് –- പാറപ്രം–- മൂന്നുപെരിയ–- പറശ്ശിനിക്കടവ് റോഡ് ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചു.
പത്തുകോടി ചെലവിൽ നിർമിച്ച വെള്ളച്ചാൽ–- - വേങ്ങാട് തെരു റോഡ്, കോയ്യോട്–- - പൊതുവാച്ചേരി റോഡ്, ചാല–- മൗവ്വഞ്ചേരി റോഡ്, കൂടക്കടവ് ഗേറ്റ്–- - ചിറ്റിലക്കണ്ടി തീരദേശ റോഡ്, എടക്കടവ് ഷീജ റോഡ്, കൊള്ള്യൻ രാഘവൻ റോഡ് , കിലാലൂർ മൈനി കൊവ്വൽ റോഡ്, വളപ്പിലക്കണ്ടി കൊറുമ്പൻ റോഡ്, എ കെ ജി റോഡ്–- കോളാട് റോഡുകളുടെ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചു.
വിദ്യാഭ്യാസ മേഖലയിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിച്ച ബ്രണ്ണൻ കോളേജ് മാത്സ് ബ്ലോക്ക്, ഒരുകോടി വീതം ചെലവിൽ ബ്രണ്ണൻ കോളേജിൽ മെൻസ് ഹോസ്റ്റൽ, പാലയാട് ഡയറ്റ് പുനരുദ്ധാരണം, 49 ലക്ഷം ചെലവിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഗവ. ബ്രണ്ണൻ കോളേജിനും ഓഡിറ്റോറിയത്തിന് ഫർണിച്ചറും സൗണ്ട് സിസ്റ്റവും, 38 ലക്ഷം രൂപ ചെലവിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഡൈനിങ് ഹാളിന് ഫർണിച്ചർ എന്നിവയും നടപ്പാക്കി.
ജലസംരക്ഷണത്തിന്റെ ഭാഗമായി 25 ലക്ഷം രൂപ ചെലവിൽ കടമ്പൂർ ഒരികര തോട് അരിക് ഭിത്തി സംരക്ഷണം, 15 ലക്ഷം വീതം ചെലവിൽ പൊതുവാച്ചേരി കണ്ണോത്ത് ചിറ തോട്, ചാല തോട്, 1.97 കോടി ചെലവിൽ ചെക്കിക്കുനി പാലം സബ് സ്റ്റേഷൻ തോട് എന്നിവ പുനർനിർമിച്ചു. പറമ്പായിക്കുളം 35 ലക്ഷം, ചേരിക്കൽ കുളം 32 ലക്ഷം, തന്ന്വമംഗലം കുളം 64 ലക്ഷം, കല്ലിക്കുന്ന് വയൽക്കൂളം 20 ലക്ഷം, ശാസ്താംകോട്ട അയ്യപ്പക്ഷേത്ര ക്കുളം 57 ലക്ഷം, ആറാട്ടു കുളം 19 ലക്ഷം, മക്രേരി അമ്പലക്കുളം ഒരു കോടി, ബാവോട് കുറ്റിവയൽ കുളം 35 ലക്ഷം, തന്നട തോട് 33 ലക്ഷം, മൗവ്വേരി തോട് 15 ലക്ഷം, ചേരിക്കൽ തോട് 15 ലക്ഷം, കീഴത്തൂർ വിസിബി 26 ലക്ഷം, ഇല്ലാത്തങ്കണ്ടി വിസിബി 90 ലക്ഷം, മുഴപ്പിലങ്ങാട് പുഴയോരഭിത്തി നിർമാണം 25 ലക്ഷം, പിണറായി ലക്ഷംവീട് സംരക്ഷണഭിത്തി നിർമാണം 20 ലക്ഷം, മമ്മാക്കുന്ന് പാലം സ്ട്രീറ്റ് ലൈറ്റ് എട്ടുലക്ഷം രൂപ എന്നിവയാണ് പൂർത്തിയായ പദ്ധതികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..