27 June Thursday

അനന്തൻ സ്മാരക മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

മുടക്കോഴിയിൽ സി അനന്തൻ സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ
സിപിഐ എം മുടക്കോഴി ബി ബ്രാഞ്ചിന‌് നിർമിച്ച സി അനന്തൻ സ്മാരക മന്ദിരം   സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ‌്തു.   തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നാലേ ഫലം മറിച്ചാകൂ എന്നും  കോടിയേരി പറഞ്ഞു.  ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദൽ ആരാണെന്ന ചോദ്യത്തിന് കേരള മാതൃകയാണ് ഉത്തരം. ഇടതുമുന്നണി ഭരണത്തിൽ സമസ്ത മേഖലയിലും കേരളം മുന്നേറുകയാണ്. വിദ്യാഭ്യാസ രംഗത്ത് എൽഡിഎഫ് നടപ്പാക്കിയ നയം വിജയിച്ചു എന്നതാണ് എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങൾ വെളിവാക്കുന്നതെന്നും കോടിയേരി പറഞ്ഞു. 
സിപിഐ എം പേരാവൂർ ഏരിയാ സെക്രട്ടറി അഡ്വ. എം രാജൻ അധ്യക്ഷനായി. സി കുഞ്ഞിക്കണ്ണൻ, കയമടൻ അനന്തൻ സ്മാരക വായനശാല ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസൻ ഫോട്ടോ അനാഛാദനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കൃഷ്ണൻ, വി ജി പത്മനാഭൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം കണ്ണൻ, കെ വത്സൻ, എം ബിജു, മുഴക്കുന്ന് ലോക്കൽ സെക്രട്ടറി സി ഗോപാലൻ, തില്ലങ്കേരി ലോക്കൽ സെക്രട്ടറി ഷാജി തുടങ്ങിയവർ സംസാരിച്ചു. എൻ കുമാരൻ സ്വാഗതവും മദനൻ നന്ദിയും പറഞ്ഞു. ചലച്ചിത്ര സംവിധായകൻ രാജീവ് നടുവനാട്, ചിത്രകാരൻ കെ കെ അജയൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.  തുടർന്ന് നൃത്ത നൃത്യങ്ങളും പയ്യന്നൂർ എസ് എസ് ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top