21 May Tuesday

വെല്ലുവിളി ഏറ്റെടുക്കാനാകാതെ ബിജെപി വോട്ട‌് നിലനിർത്തുമോ?

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
വടകര
കഴിഞ്ഞ ലോക‌്സഭാ–-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ട‌് നിലനിർത്താനാകുമോ–-എതിരാളികളുടെ ഈ ചോദ്യത്തിന‌് മുന്നിൽ ഉത്തരമില്ലാതെ ബിജെപി നേതൃത്വം. ബിജെപി വോട്ട‌് യുഡിഎഫിന‌് വിൽക്കാൻ ധാരണയായതിനാലാണ‌് വോട്ട‌് നിലനിർത്തുമോ എന്ന ചോദ്യത്തിൽ പാർടി പ്രതിരോധത്തിലായത‌്. തെരഞ്ഞെടുപ്പിൽ മുമ്പത്തേതിലും കൂടുതൽ വോട്ട‌് എന്നതാണ‌് എല്ലാ കക്ഷികളുടെയും മുന്നണികളുടെയും ലക്ഷ്യം. എന്നാൽ അധികം വോട്ട‌് എന്നത‌് പോയിട്ട‌് മുമ്പുണ്ടായിരുന്നത‌് ഇക്കുറി കിട്ടുമോ എന്ന ചോദ്യമാണ‌് ബിജെപി നേരിടുന്നത‌്. ആർഎസ‌്എസ‌് പിൻബലത്തിൽ യുഡിഎഫിന‌് വോട്ട‌് മറിക്കാൻ ബിജെപി ധാരണയായിട്ടുണ്ട‌്. വടകരയടക്കം ഈ ധാരണ നിലവിലുള്ള മണ്ഡലമാണ‌്. വടകരയിൽ മുരളീധരന‌് വോട്ട‌് നൽകി ജയിപ്പിക്കുക, പകരമായി കോൺഗ്രസ‌് വട്ടിയൂർക്കാവ‌് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും എന്നതാണ‌് നേതൃത്വത്തിലുണ്ടാക്കിയ ധാരണ. ഈ ധാരണപ്രകാരമാണ‌് കെ മുരളീധരൻ വടകരയിൽ സ്ഥാനാർഥിയായത‌്. 
മലയാള മനോരമ ഇംഗ്ലീഷ‌് ഓൺലൈനിലാണ‌് ഇത്തരമൊരു ധാരണയുള്ളതായി ആദ്യം വാർത്ത വന്നത‌്. ഈ വാർത്ത ഇതേവരെ ബിജെപിയോ കെ മുരളീധരനടക്കം കോൺഗ്രസ‌് നേതാക്കളോ നിഷേധിച്ചിട്ടില്ല. വാർത്ത സത്യമായതിനാൽ നിയമനടപടിയുമെടുത്തില്ല. ബിജെപി–സംഘപരിവാർ ഉന്നത നേതൃത്വം ഉണ്ടാക്കിയ ധാരണയെ തുടർന്ന‌് വടകരയിൽ എൻഡിഎ സ്ഥാനാർഥി സജീവവുമല്ല. സ്ഥാനാർഥിയെ രംഗത്തിറക്കി  നിർജീവമാക്കിയശേഷം യുഡിഎഫിന‌് വോട്ട‌് മറിക്കുന്ന തന്ത്രമാണ‌്  ബിജെപി ആവിഷ‌്കരിച്ചിട്ടുള്ളത‌്. ഇക്കാര്യം പ്രാദേശിക നേതാക്കൾ സമ്മതിക്കുന്നുണ്ട‌്. സജീവ ആർഎസ‌്എസ‌് പ്രവർത്തകരും കെ മുരളീധരന‌് വോട്ട‌ിനായുള്ള പ്രചാരണത്തിലാണ‌്. ആർഎസ‌്എസ‌് ശാഖകൾ വഴിയും വോട്ട‌് മാറ്റാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട‌്. 
ഇത്തരമൊരു സാഹചര്യത്തിലാണ‌് സ്വന്തം വോട്ട‌് ഇത്തവണ കിട്ടുമോ എന്ന ചോദ്യം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത‌്. കഴിഞ്ഞ (2014ൽ) ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ബിജെപി 76,313 വോട്ടാണ‌് നേടിയത‌്. രണ്ടുവർഷം കഴിഞ്ഞ‌് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 1,14,317 വോട്ടും കിട്ടി. 
 
പ്രധാന വാർത്തകൾ
 Top