26 May Sunday

ആവേശം ചോരാതെ

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
കാസർകോട‌്
കാസർകോട‌് പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രൻ കൊട്ടിക്കലാശത്തിന്റെ തലേ ദിവസം  വോട്ടർമാരെ കണ്ടത‌്  കാസർകോട‌്  നിയമസഭാ മണ്ഡലത്തിൽ. വെള്ളിയാഴ‌്ച കാസർകോട‌് ആയിരങ്ങൾ പങ്കെടുത്ത മണ്ഡലം റാലിയിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം ഉയർത്തിവിട്ട ആവേശവും ആരവവും വോട്ടർമാരെ വലിയ നിലയ‌്ക്കാണ‌് സ്വാധീനിച്ചതെന്ന‌് വ്യക്തമാക്കുന്നതായിരുന്നു സ്ഥാനാർഥിക്ക‌് ലഭിച്ച വരവേൽപ്പ‌്.  വർഗീയ ശക്തികൾ തങ്ങളൂടെ ശക്തികേന്ദ്രമെന്ന‌് അവകാശപ്പെടുന്ന കാസർകോട‌് ഇത്തവണ കാണാനിരിക്കുന്നത‌് എൽഡിഎഫിന്റെ വലിയ മുന്നേറ്റമാണെന്ന‌് വിവിധ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾ  സന്ദർശിച്ചപ്പോൾ വ്യക്തമായി. സ്ഥാപന മേധാവികളോടും അന്തേവാസികളോടും വോട്ടഭ്യർഥിച്ച സതീഷ‌്ചന്ദ്രൻ വോട്ടർമാരുടെ പിന്തുണ തേടി വീടുകളിലുമെത്തി.  മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ മർക്കസ‌്, കാസർകോട‌് കോട്ടക്കണ്ണി ചർച്ച‌്, കൊല്ലങ്കാന ചർച്ച‌് എന്നിവിടം സന്ദർശിച്ചു. പാടി വയനാട്ടുകുലവൻ കൂവം അളക്കൽ ചടങ്ങിനെത്തിയവരെ കണ്ടു.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി  എച്ച‌് കുഞ്ഞമ്പു, കെ എ മുഹമ്മദ‌് ഹനീഫ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top