25 May Monday

ബാർബർഷോപ്പിൽനിന്നുള്ള മാലിന്യം ശേഖരിച്ചു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ജില്ലയിലെ ബാർബർഷോപ്പ്‌, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലെ മുടി മാലിന്യം ശേഖരിച്ച്‌ തുടങ്ങി. കണ്ണൂർ ആസ്ഥാനമായി  പ്രവർത്തിക്കുന്ന വിരാട് ഇക്കോവെഞ്ച്വർ എന്ന സ്ഥാപനമാണ് മുടി മാലിന്യം ശേഖരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ തുടങ്ങിയ ഗോഡൗണിലേക്കാണ്‌ മാലിന്യം നീക്കുന്നത്. മുടി മാലിന്യം ഉപയോഗിച്ച് അമിനോ ആസിഡ് നിർമിക്കുന്നതിനുള്ള സംസ്കരണശാല ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം തുടങ്ങും. രാജ്യത്തെ രണ്ടാമത്തെ മുടി സംസ്കരണശാലയാണ്‌  ജില്ലയിൽ ആരംഭിക്കുന്നത്‌. സമ്പൂർണ ശുചിത്വ ജില്ലയാക്കുന്നതിന്റെ ഭാഗമായിട്ടാണ് മുടി മാലിന്യ ശേഖരണം. 
ഇതിനായി ജി പി എം സംവിധാനത്തോടെയുള്ള വാഹനങ്ങളാണ് വിരാട് ഇക്കോ വെഞ്ച്വർ ഒരുക്കിയിട്ടുള്ളത്. ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും പ്രോട്ടോകോൾ ഏർപ്പെടുത്തുന്നതിനുള്ള നിർദേശവും പരിഗണിക്കുന്നുണ്ട്‌.  ജില്ലയിലെ ഇറച്ചിക്കോഴി മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രവർത്തനം രണ്ടുമാസത്തിനുള്ളിൽ തുടങ്ങും. മട്ടന്നൂരിലെ ചിക്കൻ റെൻഡർ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ഇറച്ചിക്കോഴി കടകളിൽനിന്നുള്ള  മാലിന്യശേഖരണത്തിന് പ്രത്യേക സംവിധാനം ഒരുങ്ങും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top