25 May Monday

തനിച്ചു താമസിക്കുന്ന വയോധികർക്ക്‌ സഹായവുമായി ജനമൈത്രി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ തനിച്ച് നിരീക്ഷണത്തിൽ കഴിയുന്ന വയോധികരെ സഹായിക്കാൻ ജനമൈത്രി പൊലീസ്. നിരീക്ഷണത്തിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സഹായവുമായി പൊലീസ്‌ എത്തിയത്‌.   മരുന്നുകൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വാങ്ങി നൽകുന്നതാണ്‌ പദ്ധതി.  പെയിൻ ആൻഡ്‌ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവരെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. അതത് പൊലീസ് സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരെയും സി ആർ ഒമാരെയും ഇതിനായി ബന്ധപ്പെടാം. 
വിളിക്കേണ്ട നമ്പർ.  ജനമൈത്രി ഓഫീസർ നോഡൽ ഓഫീസർ (കെ ശ്രീനിവാസൻ) 9497935415, 9446871561,  പരിയാരം (ടി ദിലീപ് കുമാർ)  9497926988, പഴയങ്ങാടി (പി എൻ മുരളീധരൻ)- 9497925902, പയ്യന്നൂർ (കെ രമ)  9496176123, പെരിങ്ങോം (ജി കെ രമേശൻ)  9497926875.
പ്രധാന വാർത്തകൾ
 Top