21 February Friday

മന്ത്രി ഇടപെട്ട് പുനഃസ്ഥാപിച്ച സർവീസ്‌ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു

സ്വന്തം ലേഖകന്‍Updated: Tuesday Jan 21, 2020
കണ്ണൂർ 
മന്ത്രി ഇടപെട്ട് പുനഃസ്ഥാപിച്ച കെഎസ്ആർടിസി ബസ്‌ വീണ്ടും നിർത്തി. കണ്ണൂർ–- വൈത്തിരി ബസ് സർവീസാണ് വീണ്ടും നിർത്തിയത്. വർഷങ്ങളായി ലാഭത്തിലോടുന്ന ബസ് സർവീസ് മാസങ്ങളായി നിർത്തിയിരുന്നു. എന്നാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇടപെട്ടതിനെ തുടർന്ന് ഒരു മാസംമുമ്പ്‌ സർവീസ് പുനഃസ്ഥാപിച്ചിരുന്നു. ഇപ്പോൾ രണ്ടാഴ്ചയായി വീണ്ടും സർവീസ് നിർത്തി. കെഎസ്ആർടിസി ലാഭത്തിലാക്കാൻ നിരന്തര ശ്രമം സർക്കാർ നടത്തുമ്പോഴാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുള്ള ശ്രമം. 
കണ്ണൂർ ഡിപ്പോ തുടങ്ങിയ കാലത്ത് ആരംഭിച്ച സർവീസാണ് കണ്ണൂർ–- നാദാപുരം–- കുറ്റ്യാടി വഴി കൽപറ്റ–- വൈത്തിരി  സർവീസ്. പുലർച്ചെ 4.30ന് കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ബസ്‌  സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക്‌ ആശ്രയമാണ്‌. മികച്ച കലക്‌ഷൻ നേടിയിരുന്നു. 
സർവീസ്  മുടങ്ങിയിട്ട് ദിവസങ്ങളായി. പലതവണ അധികൃതരെ സമീപിച്ചെങ്കിലും  ഗുണമുണ്ടായില്ല. സർവീസ് പുനഃസ്ഥാപിക്കാൻ കെഎസ്ആർടിസി അധികൃതർ ഉടൻ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top