28 November Saturday

ആന്തൂര്‍ നഗരസഭ: ചെയര്‍പേഴ്സണെ വ്യക്തിഹത്യ നടത്തിയ കോണ്‍ഗ്രസ്- ബിജെപി നേതൃത്വവും മാധ്യമങ്ങളും മാപ്പുപറയണം: എം വി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
കണ്ണൂർ> ആന്തൂർ നഗരസഭാ ചെയർപേഴ്‌സണെ വ്യക്തിഹത്യ നടത്തിയ കോൺഗ്രസ്‌ –- ബിജെപി രാഷ്‌ട്രീയ നേതൃത്വവും അപവാദങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങളും മാപ്പുപറയാൻ തയ്യാറുണ്ടോയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചോദിച്ചു. പ്രവാസി വ്യവസായി സാജന്‌ നീതി ലഭിക്കുന്നതോടൊപ്പം  ഒരു കുറ്റവും ചെയ്യാത്ത ചെയർപേഴ്‌സണെതിരെ രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ ആക്ഷേപങ്ങൾ തുറന്നു കാണിക്കുക എന്നതായിരുന്നു സിപിഐ എം സ്വീകരിച്ച സമീപനം.

ഇത്‌ രണ്ടും ശരിയാണെന്ന്‌ അന്വേഷണറിപ്പോർട്ട്‌ തെളിയിക്കുന്നു.  ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആന്തൂർ നഗരസഭയിൽ സിപിഐ എമ്മിനെ തകർക്കാൻ ഒരു വിഷയം കിട്ടിയെന്ന സന്തോഷത്തിലായിരുന്നു അക്കാലത്ത്‌ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർടികൾ. 

വസ്‌തുതകൾ ബോധപൂർവം വളച്ചൊടിച്ച്‌ ചില മാധ്യമങ്ങളും ഒപ്പം ചേർന്നു. സമീപകാലത്ത്‌  വളർന്നുവരുന്ന പ്രവണതയാണ്‌ സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും വ്യക്തിഹത്യയിലൂടെ നശിപ്പിക്കുകയെന്നത്‌. സാജൻ മരിച്ച ദുഃഖകരമായ പശ്‌ചാത്തലത്തിൽ അത്‌ മുതലെടുത്ത്‌ സിപിഐ എമ്മിനെ  വേട്ടയാടുകയായിരുന്നു.  

‘‘ഞാനീ കസേരയിൽ ഇരിക്കുന്നതുവരെ അനുമതി കൊടുക്കില്ലെന്ന്‌’’ ചെയർപേഴ്‌സൺ പറഞ്ഞുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന്‌ ‌ അന്വേഷണസംഘം കണ്ടെത്തി. ജനങ്ങൾക്ക്‌ ഇതെല്ലാം ബോധ്യമായെന്ന്‌ ഇത്തരക്കാർ മനസിലാക്കണമെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top