20 November Wednesday

എൻ കെ ഷെറിന്റെ വീട് മുഹമ്മദ് റിയാസ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 അഞ്ചരക്കണ്ടി 

വ്യോമസേന വിമാനാപകടത്തിൽ കൊല്ലപ്പെട്ട  അഞ്ചരക്കണ്ടി സ്വദേശി  എൻ കെ ഷെറിന്റെ വീട് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് അഡ്വ. പി എ  മുഹമ്മദ് റിയാസ് സന്ദർശിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴിന് കുഴിമ്പാലോട് മെട്ടയിലെ വസതിയിലെത്തിയാണ് മാതാപിതാക്കളെ ആശ്വസിപ്പിച്ചത്. വ്യോമസേനയുടെ എഎൻ-32 വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഷെറിനടക്കം 13 പേരെ കാണാതായത്. ജൂൺ മൂന്നിനായിരുന്നു സംഭവം. എല്ലാവരും മരിച്ചതായി  10നാണ് ഇന്ത്യൻ വ്യോമസേനാ അധികൃതർ അറിയിച്ചത്.  ഒരാഴ്ച മുമ്പ് വ്യോമസേന അധികൃതർ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെത്തി  മൃതദേഹം കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ പിന്നീട്  മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവുമില്ല.    ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, ബ്ലോക്ക് സെക്രട്ടറി വിവി പ്രജീഷ്, പ്രസിഡന്റ് കെ രജിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top