29 May Friday

നിര്‍ദേശങ്ങള്‍ പാലിക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കണ്ണൂർ
കൊറോണ ബാധ സംശയിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ മുറിയിൽനിന്ന് പുറത്തിറങ്ങരുതെന്ന  നിർദേശം കർക്കശമായി പാലിക്കണമെന്ന് കലക്ടർ ടി വി സുഭാഷ്.  പ്രതിരോധ നടപടികൾ വിലയിരുത്താനായി  ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്‌ ഉറപ്പുവരുത്താൻ പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം ഓരോ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. 
ഐസൊലേഷനിൽ കഴിയുന്നവർ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ അയൽപക്കങ്ങളിലുള്ളവർകൂടി സഹകരിക്കണം. വീടുകളിൽ  കഴിയുന്നവർക്ക് കൗൺസലിങ്‌ സൗകര്യമൊരുക്കും. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ പരമാവധി മാറ്റിവയ്ക്കണമെന്നും അനിവാര്യമായവയിൽ ആളുകളുടെ എണ്ണം 50ൽ താഴെ മാത്രമേ പാടുള്ളൂ എന്നും കലക്ടർ നിർദേശിച്ചു. 
ഷോപ്പിങ്‌ മാളുകൾ, ബാങ്കുകൾ തുടങ്ങിയവയിൽ  ആളുകൾ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top