21 February Thursday

കുടുംബസംഗമം നടത്തി അല്‍ മഖര്‍ വാര്‍ഷികം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2017
തളിപ്പറമ്പ് > അല്‍മഖറിന്റെ 28-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ഗേള്‍സ് ഓര്‍ഫനേജില്‍ പഠിച്ചുവളര്‍ന്ന് വിവാഹിതരായ 102 അനാഥ യുവതികളും ഓര്‍ഫനേജിലെ അന്തേവാസികളും അല്‍മഖര്‍ ഗേള്‍സ് അറബിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയവരും  'കുടുംബസഭ'യെന്ന കുടുംബസംഗമത്തില്‍ ഒത്തുചേര്‍ന്നു.  അബ്ദുള്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പി എം മുസ്തഫ ഹാജി അധ്യക്ഷനായി. മുഹമ്മദ് കീലത്ത്, സയ്യിദ് ജുനൈദുല്‍ ബുഖാരി, കെ അബ്ദുള്‍റഷിദ് ദാരിമി, കെ പി മുഹമ്മദ് സഖാഫി,  എന്നിവര്‍ സംസാരിച്ചു. കെ പി അബ്ദുള്‍ മജിദ് അമാനി കാമിലി സ്വാഗതവും സി പി സുഹൈല്‍ നന്ദിയും പറഞ്ഞു. 
പ്രഭാഷണവേദി എന്‍ അബ്ദുലത്വീഫ് സഅദി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സി പി അബ്ദുള്‍റൌഫ് മുസ്ള്യാര്‍ അധ്യക്ഷനായി. കെ മുഹയുദ്ദീന്‍ സഖാഫി സ്വാഗതവും കെ വി അബ്ദുള്‍ ഹക്കിം സഖാഫി നന്ദിയും പറഞ്ഞു.                
അല്‍ മഖര്‍ വാര്‍ഷികം വെള്ളിയാഴ്ച വൈകിട്ട് നാലിന് താജുശ്ശരിഅ: എം അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ  ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി പതാക ഉയര്‍ത്തും. കെ പി ഹംസ മുസ്ലിയാര്‍ അധ്യക്ഷനും യമന്‍ അംബാസിഡര്‍ സയ്യിദ് മാസിം മഹ്ദി ഹൈദ്രോസ് അല്‍ജിഫ്രി മുഖ്യതിഥിയുമാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സുവനീര്‍ പ്രകാശനവും കെ സി ജോസഫ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം എന്നിവര്‍ അവാര്‍ഡ്ദാനവും നിര്‍വഹിക്കും. പകല്‍ 2.30ന് മഖാം സിയാറത്തുകള്‍ നടക്കും. രാത്രി ആത്മീയ സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറത്ത്) ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുസല്ലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top