13 November Wednesday

പ്രളയം: രേഖകൾ വീണ്ടെടുക്കാൻ അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
കണ്ണൂർ
പ്രളയത്തിൽ നഷ്ടമായ രേഖകൾ വീണ്ടെടുക്കാനായി ജില്ലാഭരണാധികാരികളും  സംസ്ഥാന ഐ ടി മിഷനും സർട്ടിഫിക്കറ്റ് അദാലത്ത് സംഘടിപ്പിച്ചു. ആധാർ, എസ്എസ്എൽസി ബുക്ക്, ഹയർ സെക്കൻഡറി  സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ആധാരങ്ങൾ, ജനന-, മരണ,- വിവാഹ സർട്ടിഫിക്കറ്റുകൾ, ജാതി-സമുദായ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ പകർപ്പാണ് അദാലത്തിലൂടെ വിതരണം ചെയ്തത്.
കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും അക്കാദമിക് ഹാളിലുമായി നടന്ന അദാലത്തിൽ 55 പേരാണ് വിവിധ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷ നൽകിയത്. ഇതിൽ 43 പേർക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ലഭ്യമാക്കി. 12 അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് തുടർ നടപടികൾക്കായി റഫർ ചെയ്തു. അദാലത്തിൽ ആധാറിലെ മൊബൈൽ നമ്പർ അപ്‌ഡേഷൻ സേവനവും ലഭ്യമാക്കി.
അദാലത്തിൽ പങ്കെടുത്ത എല്ലാവർക്കും ഡിജിലോക്കർ അക്കൗണ്ടുകൾ തുറക്കാനും അവസരമൊരുക്കിയിരുന്നു. ഭാവിയിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനാണിത്. എസ്എസ്എൽസി ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ കൂടുതൽ അപേക്ഷ ലഭിച്ചത്.
പ്രധാന വാർത്തകൾ
 Top