31 October Saturday

നെൽവയൽ ഉടമസ്ഥർക്ക്‌ റോയൽറ്റിക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കണ്ണൂർ 
നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും‌ കൃഷിക്കായി ഒരുക്കുകയും  ചെയ്യുന്ന ഉടമകൾക്ക്‌ റോയൽറ്റിക്ക്‌ അപേക്ഷിക്കാം.   ഹെക്ടറിന്‌ വർഷത്തിൽ 2000രൂപയാണ്‌  നൽകുന്നത്‌. പയർ, പച്ചക്കറി, എള്ള്‌, നിലക്കടല തുടങ്ങിയവ വയലിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താതെ കൃഷി ചെയ്യുന്നവർക്കും   അപേക്ഷിക്കാം. 
തരിശിട്ടവ സ്വന്തമായോ, ഏജൻസികൾ മുഖേനയോ  ഉപയോഗ യോഗ്യമാക്കുന്നവർക്കും തുക അനുവദിക്കും.  മൂന്ന്‌ വർഷം തുടർച്ചയായി തരിശായി കിടന്നാൽ ലഭിക്കില്ല. ആനുകൂല്യം ബാങ്ക്‌ അക്കൗണ്ടിൽ ലഭിക്കും. അപേക്ഷ www.aims.kerala.gov.in വഴി സമർപ്പിക്കണം‌. വ്യക്തിഗത ലോഗിൻ ഉപയോഗിച്ചോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്‌, തിരിച്ചറിയൽ രേഖ, ബാങ്കിന്റെയും ശാഖയുടെയും പേര്‌, അക്കൗണ്ട്‌ നമ്പർ, ഐഎഫ്എസ്‌ കോഡ്‌ മുതലയാവ വ്യക്തമാക്കുന്ന ബാങ്ക്‌ പാസ്‌ബുക്കിന്റെ പേജ്‌ എന്നിവ സഹിതം  അപേക്ഷിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top